വേങ്ങര യുഡിഎഫ് നിലനിര്‍ത്തി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്


വേങ്ങര: വേങ്ങര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. 23310 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചത്. 65227 വോട്ടാണ് ലീഗ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും നേടിയത്. അതേ സമയം എതിര്‍ സ്ഥാനാര്‍ത്ഥിയായ പിപി ബഷീര്‍ 41917 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെസി നസീര്‍ 8648 വോട്ട് നേടി. ബിജെപിയുടെ ജനചന്ദ്രന്‍ മാസ്റ്റര്‍ 5728 വോട്ടാണ് നേടിയത്.

ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ൽ ലീ​ഗി​ന്‍റെ കോ​ട്ട​ക​ളി​ലു​ൾ​പ്പെ​ടെ വി​ള്ള​ലു​ണ്ടാ​ക്കി​യ ബ​ഷീ​ർ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ല​ഭി​ച്ച ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​നാ​യി. ഭൂ​രി​പ​ക്ഷ​ത്തി​ൽ 14,747 വോ​ട്ടി​ന്‍റെ കു​റ​വാ​ണ് ലീ​ഗി​ന് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.

ബി​ജെ​പി​ക്കും വേ​ങ്ങ​ര​യി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ളും ബി​ജെ​പി പി​ന്നി​ലാ​യി. 8648 വോ​ട്ട് നേ​ടി​യ എ​സ്ഡി​പി​ഐ മൂ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ‌ ബി​ജെ​പി​ക്ക് 5728 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ലീ​ഗ് വി​മ​ത​ൻ നോ​ട്ട​യേ​ക്കാ​ളും പി​ന്നി​ലാ​യി. നോ​ട്ട​യ്ക്ക് 502 പേ​ർ കു​ത്തി​യ​പ്പോ​ൾ‌ വി​മ​ത​ന് 442 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി ചില്ലറക്കാരല്ല

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്