കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി, കടിയങ്ങാട്, പേരാമ്പ്ര എന്നിവിടങ്ങളിൽ കണ്ടു വരുന്ന പ്രത്യേക തരം വൈറസിനെ കരുതിയിരിക്കണമെന്നും എങ്ങനെ ചികില്സിക്കണമെന്നുപോലും ആർക്കും അറിയില്ലെന്നുമുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയിൽ സഹോദരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ എമർജൻസി കെയർ ഡോക്ടർമാരുടെ യോഗം ബേബിമെമ്മോറിയൽ ആസ്പത്രിയിൽ ചേർന്നു. ജനങ്ങളിലേക്ക് അടിയന്തിരമായി എത്തിക്കണമെന്ന രീതിയിൽ വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തങ്ങളുടെ അറിവോടുകൂടിയല്ലെന്ന് അഡീഷണൽ ഡി.എം.ഒ ഡോ.ആഷ വ്യക്തമാക്കി. പനിക്കുള്ള പരിശോധനകളിലൊന്നും പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാൽ ആസ്പത്രിയിലേക്ക് സാംപിളുകൾ അയച്ചിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി. വളച്ചുകെട്ടിയിൽ മൂസ-മറിയം ദമ്പതിമാരുടെ മക്കളായ സ്വാലിഹ് (26), സഹോദരൻ( സാബിത്ത് (23) എന്നിവരാണ് കോഴിക്കോട് ജില്ലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ചത്. വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കോഡൈറ്റിസ് ആണ് മരണകാരണമായ പന...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ