ബ്രൗൺഷുഗർ പിടികൂടി
വളാഞ്ചേരി: 3200 mlgm ബ്രൗൺഷുഗറുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേ ആരിഫുൾ ഇസ്ലാം (29) വയസ്സ് കുറ്റിപ്പുറം എക്‌സൈസ് പിടികൂടി. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപന നടത്തുണ്ടെന്ന് എക്സൈസ് ഇൻൻ്റെലിജൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു . തുടർന്ന് മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ധേശത്താൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടയിലാണ് വളാഞ്ചേരി കാർത്തിക തിയറ്ററിനു സമീപത്തു നിന്ന് ഇയാൾ പിടിയിലായത് 70 ഓളം പായ്ക്കറ്റ് ബ്രൗൺ ഷുഗർ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത് .മലയാളികളായ ചില ഇടനിലക്കാർ വഴിയാണ് മയക്കുമരുന്ന് വിദ്യാർത്ഥികളിൽ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട് .പിടിച്ചെടുത്ത ബ്രൗൺ ഷുഗർ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ചതാണെന്നും ഇടനിലക്കാരായ മലയാളികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ V. R രാജേഷ് സി. ഇ. ഒ മാരായ ഷിബു ശങ്കർ ,ഹംസ .എ രാജീവ് കുമാർ ഗിരീഷ് , സജിത്ത്, ഗണേഷൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു .തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ