ഓണപ്പുട ന്യൂ സ്റ്റാർ ചാരിറ്റി സൊസൈറ്റി ഉദ്ഘാടനവും- തോട്ടാണി അമാനുദ്ദീൻ ചികിത്സാ സഹായ നിധി കൈമാറ്റവും
കൊളത്തൂർ : ഓണപ്പുടയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹിക സാംസ്കാരിക വേദിയായ ന്യൂ സ്റ്റാർ ഓണപ്പുടയുടെ നേതൃത്വത്തിൽ തുടക്കമായ ചാരിറ്റി സൊസൈറ്റി ഉദ്ഘാടനവും ജീവകാരുണ്ണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുരുവമ്പലം തോട്ടാണി അമാനുദ്ധീൻ ചികിത്സാ സഹായനിധി കൈമാറ്റവും ഓണപ്പുട ന്യൂസ്റ്റാർ ക്ലബ് അങ്കണത്തിൽ നടന്നു ചികിത്സാ സഹായനിധി ക്ലബ് ഭാരവാഹികളിൽ നിന്നും പുലാമന്തോൾ പഞ്ചായത്ത് 19 വാർഡ് മെമ്പർ ഉമ്മർ മാസ്റ്റർ ഏറ്റുവാങ്ങി - ചാരിറ്റി സൊസൈറ്റിയുടെ ഉദ്‌ഘാടനം കെ.പി ഹംസമാസ്റ്റർ നിർവഹിച്ചു. അബിഷാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻസാർ കൊറ്റിമഠത്തിൽ സ്വാഗതവും മുത്തു ആശംസയർപ്പിച്ചു മുഹ്‌സിൻ നന്ദി പറഞ്ഞു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ