പരിഷ്കരണങ്ങൾ ഏറേയായിട്ടും പെരിന്തൽമണ്ണയിലെ ഗതാഗത കുരുക്കഴിയുന്നില്ല
പെരിന്തൽമണ്ണ : നിരവധിതവണ ഗതാഗത പരിഷ്കരണങ്ങൾ കൊണ്ട് വന്നിട്ടും പെരിന്തൽമണ്ണ യിലെ കുരുക്ക് അഴിയാകുരുക്കാവുന്നു . ഇതോടെ ആതുരാലയങ്ങളുടെ നഗരത്തിലെത്തുന്ന ജീവൻ രക്ഷാ വാഹനങ്ങൾ അടക്കം മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ പെട്ട് നട്ടം തിരിയുന്നത് നിത്യസംഭവമാകുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു ഈ മാസം ഒന്നിന് പെരിന്തൽമണ്ണ നഗരസഭാ ഭരണസമിതിയുടെ തീരുമാന പ്രകാരം തുടങ്ങിവെച്ച ഗതാഗത പരിഷ്കരണങ്ങൾ പതിനേഴ് ദിവസമായിട്ടും പെരിന്തൽമണ്ണയെ നട്ടം തിരിക്കുന്ന ഗതാഗതകുരുക്കിന് യാതൊരു മാറ്റവും കൊണ്ട് വന്നില്ലെന്ന് മാത്രമല്ല കുരുക്ക് മുറുകാൻ ഇടയാക്കിയതായിട്ടാണ് പറയപ്പെടുന്നത് .ഈ മാസം ഒന്നിന് തുടങ്ങിവെച്ച ഗതാഗത പരിഷകരണങ്ങളിൽ സാധാരണ യാത്രക്കാർക്ക് സഹായകരമായിരുന്ന വിവിധ യിടങ്ങളിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു കളഞ്ഞത് മാത്രമാണ് പരിഷ്കരണത്തിന്റെ പേരിൽ ഉണ്ടായത് എന്നും ഏറ്റവും തിരക്ക് ഉണ്ടായിരുന്ന കോഴിക്കോട് റോഡിലടക്കം വാഹനങ്ങൾ ഏത് സമയവും നീണ്ട നിരയിൽ കിടക്കുകയാണെന്നും ഇവിടുന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു . ഭരണസമിതിയുടെ പുതിയ പരിഷകരണങ്ങളിൽ പ്രതിപക്ഷമടക്കം വിമർശനം നടത്തുന്നുമുണ്ട് . പ്രക്ഷോപങ്ങളും വിമർശങ്ങളും മുറക്ക് നടക്കുന്നുണ്ടെങ്കിലും നഗരത്തിൻറെ ശാപമായ ഗതാഗത കുരുക്കിന് എന്ത് പരിഹാരമെന്നറിയാതെ പൊതുജനം നട്ടംതിരിയുകയാണ് പെരിന്തൽമണ്ണയിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ