നോട്രി ഡാം യൂണിവേഴ്സ്റ്റി പ്രോജക്ടിൽ ഇബ്റാഹീം സിദ്ദീഖി അംഗമാകും


അമേരിക്കയിലെ പ്രശസ്തമായ നോട്രി ഡാം യൂണിവേഴ്സിറ്റിയിൽ 'മദ്റസ സിസ്കോഴ്സ്' പ്രോജക്ടിലേക്ക് ഇബ്റാഹീം സിദ്ദീഖിയെ തെരെഞ്ഞെടുത്തു. ആധുനികതയുടെ വെല്ലുവിളികളെ ബൗദ്ധികമായി മുസ്ലിം ലോകം എങ്ങനെ സമീപിക്കണം എന്ന വിഷയത്തിലാണ് പ്രോജക്ട്. ഫെല്ലോഷിപ്പോടു കൂടെയുള്ള കോഴ്സിന്റെ കാലാവധി രണ്ട് വർഷമാണ്. ഡിസംബർ അവസാന വാരം നേപ്പാളിൽ വെച്ച് നടക്കുന്ന അക്കാദമിക് കോൺഫറൻസ് അടക്കം ഷാർജ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന സ്കോളേഴ്സ് മീറ്റിലും ഇതോടെ സിദ്ദീഖിക്ക് പങ്കെടുക്കാനാകും. അരീക്കോട് മജ്മഇൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ധേഹം ഇപ്പോൾ ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയാണ്. മലപ്പുറം ജില്ലയിലെ പുലാമന്തോൾ ചെമ്മലശ്ശേരി പരേതനായ കുപ്പാലത്ത് മുഹമ്മദ് , ആസിയ ദമ്പതികളുടെ മകനാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി ചില്ലറക്കാരല്ല

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്