ധനസഹായം കൈമാറി
എടയൂർ:കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എടയൂർ തിണ്ടലം ചക്കും പടി നിരപ്പിൽ കോഴിശ്ശേരി അബുവിന് റെഡ് പവർ എടയൂർ പ്രവാസി സംഘം അനുവദിച്ച ധനസഹായം CPI (M) ബ്രാഞ്ച് സെക്രട്ടറി വി.പി.സുമേഷ് കൈമാറി.സിപിഐഎം ലോക്കൽ കമ്മറ്റിയംഗം പി.പി.സുധീർ, റെഡ്പവർ എടയൂർ പ്രവാസി സംഘം കമ്മറ്റി മെമ്പർമാരായ നസീർ വള്ളൂരാൻ ,മുഹമ്മദലി, കോഡിനേഷൻ കമ്മറ്റി രക്ഷാധികാരി CPവിജയരാഘവൻ, കൺവീനർ ബാബു എടയൂർ, നടക്കാവിൽ ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ