പൂക്കാട്ടിരി പ്രസന്റേഷൻ എഡ്യു ക്കേഷൻ ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു
പൂക്കാട്ടിരി: ഫുട്ബോൾ ഒരു വികാരമായി മാറിയ മലപ്പുറത്തിന്റെ മണ്ണിൽ നിന്നും ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തിയടുക്കുന്നതിനുമുള്ള ശ്രമത്തിന് കൂടി തുടക്കമായി. എടയൂർ പഞ്ചായത്തിന്റെ കേന്ദ്രമായ പൂക്കാട്ടിരിയിൽ വിദ്യാർത്ഥികൾക്കിടയിലാണ് ഇങ്ങനെയൊരു ശ്രമം ആരംഭിച്ചത്. വിദ്യാ ഭ്യാസ രംഗത്തെ വ്യത്യസ്ഥതയുടെ കേന്ദ്രമായ പുക്കാട്ടിരി പ്രസന്റേഷൻ എഡ്യൂക്കേഷനാണ് വിദ്യാർത്ഥികൾക്കായി ഫുട് ബോൾ ക്യാമ്പിന് തുടക്കം കുറിച്ചത്. എടയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. കെ. രാജീവ് മാസ്റ്റർ പന്ത് ഗ്രാമപഞ്ചായത്തംഗം വി. പി. ഷുക്കൂറിന് പാസ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.കോച്ചും ഫുട്ബോൾപ്രതിഭയുമായ സബിനിലൂടെ പ്രസന്റേഷൻ എഡ്യുക്കേഷൻ നാടിന് ഫുട്ബോൾ പ്രതിഭകളെ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാബംഗങ്ങളെ പരിചയപ്പെടുന്നതിനിടയിൽ കെ-കെ.രാജീവ് മാസ്റ്റർ പറഞ്ഞു .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി.എ. ഷുക്കൂർ, സലീന വളളൂരാൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ളക്കുട്ടി. കെ. സബിൻ, ഖാലിദ് തൊട്ടിയൻ , വി.പി. അനീസ്, ബിനു മാസ്റ്റർ, ഷാഫി വള്ളൂരാൻ ,, അജി.കെ ,സ്വപ്ന സനൂപ്, എന്നിവർ സംസാരിച്ചു. പ്രസന്റേഷൻ എഡ്യുക്കേഷൻ ചെയർമാൻ സി. സനൂപ് സ്വാഗതവും ശ്രീകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ