നിസ്‌ക്കാരത്തിനിടെ കുഴഞ്ഞ് വീണ് യുവാവ് മരണപ്പെട്ടു


അബുദാബി: മലപ്പുറം ആതവനാട് കുറുമ്പത്തൂരിലെ തയ്യില്‍ അസ്‌കര്‍ (36) അബുദാബിയില്‍ മരണപ്പെട്ടു. ഇലക്ട്ര സ്ട്രീറ്റിലെ മസ്ജിദില്‍ വെച്ച് തിങ്കളാഴ്ച മഗ്‌രിബ് നിസ്‌ക്കാരന്തരമുള്ള സുന്നത്ത് നിസ്‌കാരത്തിനിടെയാണ് അസ്‌കര്‍ കുഴഞ്ഞ് വീണ് മരിച്ചത്. മൂസ തയ്യില്‍, സൈനബ ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. എട്ടും രണ്ടരയും പ്രായമുള്ള രണ്ട് മക്കളുണ്ട്. ശംസുദ്ദീന്‍ (അബുദാബി), നാസര്‍ (ദുബൈ) സുലൈഖ , അഫ്‌സ റസിയ, പരേതയായ സൗദ എന്നിവര്‍ സഹോദരങ്ങളാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി ചില്ലറക്കാരല്ല

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്