ഇടമഴ പെയ്ത്തിൽ കൂൺ കൊയ്ത്തുമായി നാട്ടുകാർ


വളപുരം : മൺസൂൺ വിടവാങ്ങിയതിനു ശേഷമെത്തിയ ഇടമഴ പെയ്ത്തിൽ വളപുരത്തും സമീപ പ്രദേശങ്ങളിലും കൂൺ കൊയ്ത്തിനിറങ്ങിയ നാട്ടുകാർക്ക്  ചാകരയായി കൈനിറയെ കൂൺ കിട്ടി . നാട്ടിൻ പുറങ്ങളിൽ    തുലാമാസത്തിലെ ഇടിയോട് കൂടി കൂൺ കൂടുതലായി കിട്ടുമെന്ന വിശ്വാസം നിലനിൽക്കെ   തുലാം എത്തുന്നതിന് മുൻപ് കൈനിറയെ കൂൺ കിട്ടിയത്. പല ആളുകൾക്കും രുചിയേറിയ കൂൺ വിഭവങ്ങൾ ഒരുക്കാൻ സഹായകരമായി . മൂർക്കനാട് -വളപുരം  ചെമ്മലശ്ശേരി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കൂൺകൊയ്ത്ത് നടന്നതായിട്ടാണ് വിവരം  വളപുരത്തും മൂർക്കനാട് ചിലപ്രദേശങ്ങളിലും  നിരവധി പേര്ക്കാണ് കൂൺ കിട്ടിയത്  പാടവരമ്പിലും പറമ്പുകളിലും കൂൺ തിരയുന്നവരുടെ എണ്ണം കൂടിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച  നാട്ടിൻ പുറങ്ങളിൽ മഴ പെയ്ത ഇടവേളകളിലാണു സാധാരണ കൂൺ മുളക്കുന്നത്.രോഗപ്രതിരോധ ശക്തിയും  ധാരാളം പോഷകങ്ങളുമടങ്ങിയ കൂൺ  മുൻപ്  നാട്ടിൻപുറങ്ങളിൽ സാധാരണയായിരുന്നു മുൻകാലങ്ങളിൽ  നാട്ടിൻ പുറങ്ങളിലെ കുന്നിൻ ചെരുവുകളിലും വയൽകരകളിലും നിറയെ കാണപ്പെട്ടിരുന്ന കൂൺ  പൂർവികർ അക്കാലങ്ങളിൽ കൂടുതൽ ഉപയോഗിക്കുകയും ചെയ്തിരുന്നുവെത്രെ .   എന്നാൽ   പ്രകൃതിയുടെ ജൈവസമ്പത്തായ കൂൺ പോലുള്ളവ ഇപ്പോൾ  അപൂർവ്വമായിട്ടേ  ലഭിക്കാറുള്ളുവെന്ന്  പറയപ്പെടുന്നു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇനി ചില്ലറക്കാരല്ല

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്