സഹപാഠിക്കൊരു സ്നേഹകുടയുമായി കൊളത്തൂർ നാഷണൽ സ്‌കൂൾ NSS യുണിറ്റ്



ഉപേക്ഷിച്ചു പോയ നിർധനരായ മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയുമടങ്ങുന്ന കുടുംബത്തിന് വീടുനിർമിച്ചു നൽകുക എന്ന ഭാരിച്ച ചുമതലയാണ് സുമനസുകളുടെ സഹായം തേടി  ഈ സഹപാഠികൾ ഏറ്റെടുത്തിട്ടുള്ളത് 

കൊളത്തൂർ : പിതാവ്  ഉപേക്ഷിച്ചു പോയ മൂന്ന് പെൺ കുട്ടി കളും ഒരു ആൺ കുട്ടിയും ഉമ്മയും അടങ്ങിയ കുടുംബം തലചായ്ക്കാനാഗ്രഹിച്ചു നിർമിച്ച   തറയിൽ   ആറു വർഷങ്ങൾക്കിപ്പുറവും വീടെന്ന സ്വപ്നം  പൂവണിയിക്കാനാവാതെ വിധിയെ പഴിക്കുമ്പോൾ  +1 വിദ്യാർത്ഥിനികൂടിയായ ഒരു മകളുടെ സഹപാഠികൾ ആ കുടുംബത്തിന് സ്നേഹകുടയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് .കൊളത്തൂർ  നാഷണൽ ഹൈസ്‌കൂൾ നല്ലപാഠം - NSS യൂണിറ്റിന്റെ നേതൃത്വത്തിൽ തങ്ങളുടെ സഹപാഠിക്കൊരുക്കുന്ന സ്നേഹക്കുടയിൽ അംഗമാവാൻ   നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളെ കൂടി ഇവർ ക്ഷണിക്കുന്നുണ്ട്  കൂടുതൽ വിവരങ്ങൾക്ക്  നാഷണൽ സ്‌കൂൾ NSS യൂണിറ്റുമായി ബന്ധപ്പെടാം...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

മലപ്പുറത്തെ ‘സുഡാനി’കൾക്ക് ആരവങ്ങളൊഴിഞ്ഞ കാലം.