പാനൂര്‍ പീഡനക്കേസില്‍ ബി.ജെ.പി നേതാവിന്‍റെ അറസ്റ്റ്; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

 കണ്ണൂർ: പാനൂരിൽ നാലാം ക്ലാസുകാരി അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്കെതിരെ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി പൊലീസ് നടത്തി വരികയായിരുന്നു. എന്നാല്‍ ഇന്നാണ് അറസ്റ്റ് നടന്നതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഒളിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. പ്രതി ഒളിവിലായതുകൊണ്ടാകാം അറസ്റ്റ് വൈകിയത്. പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീഡനം നടന്ന് ഒരു മാസമായിട്ടും പ്രതിയെ പിടികൂടാനാഞ്ഞതിൽ പൊലീസിനെ വിമർശിച്ച് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. അധ്യാപകനെതിരെ പെൺകുട്ടിയുടെ സഹപാഠി നടത്തിയ വെളിപ്പെടുത്തലോടെ പൊലീസിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വളാഞ്ചേരി നഗരസഭാ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി

നാറാണത്തു ഭ്രാന്തന്റെ സ്മൃതിയിൽ ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം തുലാം 1 (ഒക്ടോബർ 17) ന്

പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു