അധ്യാപനത്തിന്റെ ലഹരിയിൽ കുട്ടി അധ്യാപകർ


കോട്ടക്കൽ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂളിൽ കുട്ടി അധ്യാപകർ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളായ ഷാമിർ, അജ്നാസ്, ഫർസാബീവി, ശിവാനി.ഷസ്മീൻ, അലീന, അലീഷ ,ശ്രീ ലക്ഷ്മി എന്നിവർ നേതൃത്വത്തിൽ 101 കുട്ടി അധ്യാപകർ അറിവ് പകർന്ന് നൽകി. വിദ്യാർത്ഥികൾക്ക് അധ്യാപകരോടുള്ള ആദരവ് തിരിച്ചറിയുവാൻ വ്യത്യസ്ത സമീപനമാണ് അധ്യാപക ദിനത്തിൽ സ്വീകരിച്ചത്. സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ അധ്യാപകരായി, അധ്യാപകരുടെ ഭാഗത്ത് നിന്ന് കൊണ്ട് തങ്ങളെ തന്നെ നോക്കി കാണുവാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ ആശംസ കാർഡുകളും മധുരവും നൽകി ആദരിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ വിദ്യാർത്ഥികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. അധ്യാപകരായ ഷഫീഖ് അഹമ്മദ്, എൻ കെ ഫൈസൽ, കെ നികേഷ്, കെ. നിജ, വി.ആർ ഷൈനി, ശ്രീരേഖ, എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിളികുന്ന് കാവ് ഭഗവതി ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹോമവും നടത്തി

മലപ്പുറത്തെ ‘സുഡാനി’കൾക്ക് ആരവങ്ങളൊഴിഞ്ഞ കാലം.

സഹപാഠിക്കൊരു സ്നേഹകുടയുമായി കൊളത്തൂർ നാഷണൽ സ്‌കൂൾ NSS യുണിറ്റ്