കോവിഡ് 19 ൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി


 കോവിഡ് 19 ൻ്റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ആർ സി സിയുമായി ചേർന്നാണ് ചികിത്സ.

ചികിത്സ ലഭ്യമാകുന്ന ആശുപത്രികൾ

തിരുവനന്തപുരം ജനറല്‍ ആശുപത്രി,
കൊല്ലം ജില്ലാ ആശുപത്രി, 
പുനലൂര്‍ താലൂക്കാശുപത്രി, 
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, 
ആലപ്പുഴ ജനറല്‍ ആശുപത്രി,           
മാവേലിക്കര ജില്ലാ ആശുപത്രി, 
കോട്ടയം പാല ജനറല്‍ ആശുപത്രി, 
കോട്ടയം ജില്ലാ ആശുപത്രി, 
ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, 
എറണാകുളം ജനറല്‍ ആശുപത്രി,
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, 
തൃശൂര്‍ ജനറല്‍ ആശുപത്രി,
പാലക്കാട് ജില്ലാ ആശുപത്രി, 
ഒറ്റപ്പാലം താലൂക്കാശുപത്രി,                  
ഇ.സി.ഡി.സി. കഞ്ചിക്കോട്, 
മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, 
നിലമ്പൂര്‍ ജില്ലാ ആശുപത്രി,
കോഴിക്കോട് ബീച്ച് ആശുപത്രി,
വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, 
കണ്ണൂര്‍ ജില്ലാ ആശുപത്രി,
തലശേരി ജനറല്‍ ആശുപത്രി, 
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വളാഞ്ചേരി നഗരസഭാ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി

നാറാണത്തു ഭ്രാന്തന്റെ സ്മൃതിയിൽ ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം തുലാം 1 (ഒക്ടോബർ 17) ന്

പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു