പോസ്റ്റുകള്‍

പാനൂര്‍ പീഡനക്കേസില്‍ ബി.ജെ.പി നേതാവിന്‍റെ അറസ്റ്റ്; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ഇമേജ്
 കണ്ണൂർ: പാനൂരിൽ നാലാം ക്ലാസുകാരി അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്കെതിരെ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി പൊലീസ് നടത്തി വരികയായിരുന്നു. എന്നാല്‍ ഇന്നാണ് അറസ്റ്റ് നടന്നതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഒളിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. പ്രതി ഒളിവിലായതുകൊണ്ടാകാം അറസ്റ്റ് വൈകിയത്. പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീഡനം നടന്ന് ഒരു മാസമായിട്ടും പ്രതിയെ പിടികൂടാനാഞ്ഞതിൽ പൊലീസിനെ വിമർശിച്ച് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു. അധ്യാപകനെതിരെ പെൺകുട്ടിയുടെ സഹപാഠി നടത്തിയ വെളിപ്പെടുത്തലോടെ പൊലീസിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി

ഇമേജ്
  കോവിഡ് 19 ൻ്റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി യിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ആർ സി സിയുമായി ചേർന്നാണ് ചികിത്സ. ചികിത്സ ലഭ്യമാകുന്ന ആശുപത്രികൾ തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി,  പുനലൂര്‍ താലൂക്കാശുപത്രി,  പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി,  ആലപ്പുഴ ജനറല്‍ ആശുപത്രി,            മാവേലിക്കര ജില്ലാ ആശുപത്രി,  കോട്ടയം പാല ജനറല്‍ ആശുപത്രി,  കോട്ടയം ജില്ലാ ആശുപത്രി,  ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി,  എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി,  തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി,  ഒറ്റപ്പാലം താലൂക്കാശുപത്രി,                   ഇ.സി.ഡി.സി. കഞ്ചിക്കോട്,  മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍,  നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴി

ഫാത്തിമയ്ക്ക് ജീവിതം തിരിച്ചുകിട്ടിയ ആശ്വാസം.

ഇമേജ്
മഞ്ചേരി∙ ‘അറിഞ്ഞിരുന്നില്ല, ലോകം ഭയക്കുന്ന രോഗമാണ് എനിക്കെന്ന്. ഒരു സാധാരണ പനി വന്നാണ് ആശുപത്രിയിൽ  പോയത്. അവിടെ കിടന്നത് ഒരു മാസത്തിലേറെ’. ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാളായ വെള്ളേരി  ഫാത്തിമയ്ക്ക് ഒരു മാസത്തിനുശേഷം ആശുപത്രി വിട്ടപ്പോൾ ജീവിതം തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു. ‘  ഇത്രയും ദിവസം എന്നെ പോറ്റിയില്ലേ, ഇനി അവർ പറഞ്ഞതു പോലെ ചെയ്യണം. അല്ലെങ്കിൽ രോഗം വീണ്ടും വന്നാലോ,  ആശങ്ക വിട്ടൊഴിയാതെ അവർ പറഞ്ഞു.

മലപ്പുറത്തെ ‘സുഡാനി’കൾക്ക് ആരവങ്ങളൊഴിഞ്ഞ കാലം.

ഇമേജ്
കൊണ്ടോട്ടി ∙ ‘‘കളിത്തട്ടിൽ ഇന്നു കളിയല്ല, തീക്കളിയാണ്, എതിരാളികളുടെ ശ്വാസമിടിപ്പ് അളന്നറിഞ്ഞ്,  ഇടിമിന്നൽപോലെ പന്തുമായി പാഞ്ഞടുക്കുന്ന ഐവറി കോസ്റ്റിന്റെയും ഘാനയുടെയും പടപ്പോരാളികൾ ഒരു വശത്ത്.."  കേരളത്തിലെത്തി  മടങ്ങുന്നതുവരെ ഗാലറികളിൽനിന്നു കേൾക്കുന്ന ഇടിവെട്ട് വാക്കുകൾ ആവേശംകൊണ്ടു മനസ്സിലാക്കി  കളംനിറഞ്ഞു കളിക്കുന്ന വിദേശ താരങ്ങളിപ്പോൾ ആളും ആരവവുമില്ലാതെ മുറികൾക്കുള്ളിലാണ്. കോവിഡ്  നിയന്ത്രണത്തിന്റെ ഭാഗമായി സെവൻസ് മൈതാനങ്ങളിൽ കളിയില്ല, ഗാലറികളിലെ കയ്യടിയും ആർപ്പുവിളികളുമില്ല.  വിമാന സർവീസുകൾ നിർത്തിയതോടെ നാട്ടിലേക്കു മടങ്ങാനും പറ്റില്ല.

ഗൾഫിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ തേടി കമ്പനി ഉടമ കേരളത്തില്‍;

ഇമേജ്
കുടുംബത്തെ കുറിച്ചുള്ള ഒാർമകളും മികച്ച ജീവിതം തേടിയുള്ള സ്വപ്നങ്ങളും മുറുകെ പിടിച്ച് കടൽ കടക്കുന്ന ഒരോ പ്രവാസിയുടെയും വേദനയോടെ മനം നിറയ്ക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ ലോകത്ത് ചർച്ചയാവുന്നത്. ഗൾഫിൽ വച്ച് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ തേടി കേരളത്തിലെത്തിയ കമ്പനി ഉടമയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വച്ചാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. പ്ലംബറായ ജോലിചെയ്തു വരികയായിരുന്നു ബിജു. മൃതദേഹം കമ്പനി തന്നെ നാട്ടിൽ എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരണമടഞ്ഞ തൊഴിലാളിയുടെ കുടുംബത്തെ നേരിൽ കാണാനും സഹായം നൽകാനും കമ്പനിയുടെ സിഇഒ നേരിട്ടെത്തിയത്. കമ്പനി ഉടമസ്ഥൻ ഹംബർട്ട് ലീയാണ് ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും നേരിൽ കണ്ട് ആശ്വസിപ്പിച്ചത്. കമ്പനിയുടെ ഇൻഷ്വറൻസ് തുകയും സ്റ്റാഫുകളിൽ നിന്നും ശേഖരിച്ച 33.5 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കുടുംബത്തിന് കൈമാറി. തൊഴിലാളിയോടുള്ള സ്നേഹവും കടമയും മരണശേഷം നിറവേറ്റിയ ഉടമയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് പ്രവാസികളടക്കമുള്ളവർ. സാജൻ ചാക്കോ എന്

ശബരിമലയ്ക്കു പോയ സ്ത്രീകളുടെ വീടിന് മുന്നിൽ പ്രതിഷേധം

ഇമേജ്
പെരിന്തൽമണ്ണ: ശബരിമല ദർശനത്തിനുപോയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയുടെ വീടിനു മുൻപിൽ ശബരിമല കർമസമിതിയുടെ നാമജപ പ്രതിഷേധം. പമ്പയിൽനിന്ന് അവർ ശബരിമലയിലേക്ക് തിരിച്ചയുടനെയാണ് ശരണംവിളികളുമായി അങ്ങാടിപ്പുറത്തെ വീടിനു മുന്നിൽ പ്രവർത്തകർ സംഘടിച്ചത്. പെരിന്തൽമണ്ണയിൽനിന്ന് പൊലീസ് സംഘവും സ്‌ഥലത്തെത്തിയിരുന്നു. ശബരിമലയിലെ പ്രതിഷേധത്തെത്തുടർന്ന് കനകദുർഗ തിരികെ പോന്ന ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ടൗണിൽ നാമജപയാത്രയോടെ പ്രതിഷേധം അവസാനിച്ചു. സംഭവത്തിൽ അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

തിരുനാവായയിലെ താമര കർഷകർക്ക് ബാങ്ക് വായ്പാ പദ്ധതി

ഇമേജ്
തിരൂർ :  തിരുനാവായയിലെ താമര കർഷകർക്ക് ആശ്വാസമായി ബാങ്ക് വായ്പാപദ്ധതി. താമര വളർത്തൽ കൃഷിയായി അംഗീകരിച്ച്  സർക്കാർ സഹായം ലഭിക്കുന്നതിനുള്ള വഴി തെളിഞ്ഞു. വർഷങ്ങളുടെ ആവശ്യത്തിനൊടുവിലാണ് താമര കർഷകർക്ക്  ഹെക്ടറിന് 90000 രൂപ വായ്പ അനുവദിക്കുന്നതിന് ജില്ലാ തല ബാങ്ക് വിദഗ്ധ സമിതി യോഗം തീരുമാനിച്ചത്. താമര  വളർത്തൽ കൃഷിയായി സർക്കാർ അംഗീകരിക്കാത്തതിനാൽ കർഷകർക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.  തിരുനാവായയിലെ നൂറോളം കുടുംബങ്ങളാണ് 500 ഹെക്ടർ സ്ഥലത്ത് വർഷങ്ങളായി താമര കൃഷി ചെയ്യുന്നത്. വലിയപറപ്പൂർ , സൗത്ത് പല്ലാർ, കൊടക്കൽ കമ്പനിതാഴം, ചാലിയാർ പാടം, തൃപ്രങ്ങോട് ബീരാഞ്ചിറ കായൽ എന്നിവിടങ്ങളിലാണ്  ധാരാളമായി താമരകൃഷി ചെയ്യുന്നത്. സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും പ്രധാന ക്ഷേത്രങ്ങളിലേക്ക് താമരപ്പൂവ്  എത്തിക്കുന്നത് ഇവിടെ നിന്നാണ്. പ്രളയത്തെത്തുടർന്ന് കൃഷി നശിച്ചെങ്കിലും സർക്കാർ അംഗീകരിക്കാത്തതിനാൽ  സഹായം ലഭിക്കാതെ കർഷകർ ദുരിതത്തിലായിരുന്നു. പരിസ്ഥിതി സംഘടനയായ റീ എക്കോ ആണ് താമരകൃഷിക്ക് ആനുകൂല്യങ്ങൾ  അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരെ സംഘടിപ്പിച്ച് രംഗത്തെത്തിയത്.

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഇമേജ്
വളാഞ്ചേരി: വൈവിധ്യമാർന്ന ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ സാധ്യതകളും സവിശേഷതകളും പൂർണതോതിൽ പ്രയോജനപ്പെടുത്തി ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് മത്സ്യകൃഷി മേഖലയുടെ വിവിധങ്ങളായ ആവശ്യങ്ങൾ കണ്ടെത്തി ജനകീയ മത്സ്യകൃഷി എന്ന ബ്രഹ്ത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എടയൂർ ഗ്രാമപഞ്ചായത്തിലെ  ഇരുപതോളം വരുന്ന മത്സ്യകർഷകർക്കുള്ള ഇരുപതിനായിരം മത്സ്യകുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം  ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് RK പ്രമീള നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ്‌ മുസ്തഫ ചിറ്റകത്ത്, കെ.കെ. മോഹനകൃഷ്ണൻ മെമ്പർമാരായ ചങ്ങലോടൻ കുഞ്ഞാലി,അബ്ദുള്ളകുട്ടി തീയ്യാട്ടിൽ, RK സുബ്രമണ്യൻ, VP ഷുക്കൂർ, VP സാബിറ,  മലപ്പുറം ഫിഷറീസ് പ്രൊജക്റ്റ്‌ അസിസ്റ്റന്റ് നിമിഷ,പ്രൊമോട്ടർ UK ബിജു അത്തിപ്പറ്റ എന്നിവർ പങ്കെടുത്തു.                                                                               

അധ്യാപനത്തിന്റെ ലഹരിയിൽ കുട്ടി അധ്യാപകർ

ഇമേജ്
കോട്ടക്കൽ : അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂളിൽ കുട്ടി അധ്യാപകർ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളായ ഷാമിർ, അജ്നാസ്, ഫർസാബീവി, ശിവാനി.ഷസ്മീൻ, അലീന, അലീഷ ,ശ്രീ ലക്ഷ്മി എന്നിവർ നേതൃത്വത്തിൽ 101 കുട്ടി അധ്യാപകർ അറിവ് പകർന്ന് നൽകി. വിദ്യാർത്ഥികൾക്ക് അധ്യാപകരോടുള്ള ആദരവ് തിരിച്ചറിയുവാൻ വ്യത്യസ്ത സമീപനമാണ് അധ്യാപക ദിനത്തിൽ സ്വീകരിച്ചത്. സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ അധ്യാപകരായി, അധ്യാപകരുടെ ഭാഗത്ത് നിന്ന് കൊണ്ട് തങ്ങളെ തന്നെ നോക്കി കാണുവാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ ആശംസ കാർഡുകളും മധുരവും നൽകി ആദരിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ വിദ്യാർത്ഥികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. അധ്യാപകരായ ഷഫീഖ് അഹമ്മദ്, എൻ കെ ഫൈസൽ, കെ നികേഷ്, കെ. നിജ, വി.ആർ ഷൈനി, ശ്രീരേഖ, എന്നിവർ നേതൃത്വം നൽകി.

പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ഇമേജ്
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി, കടിയങ്ങാട്, പേരാമ്പ്ര എന്നിവിടങ്ങളിൽ കണ്ടു വരുന്ന പ്രത്യേക തരം വൈറസിനെ കരുതിയിരിക്കണമെന്നും എങ്ങനെ ചികില്സിക്കണമെന്നുപോലും ആർക്കും അറിയില്ലെന്നുമുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയിൽ സഹോദരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ എമർജൻസി കെയർ ഡോക്ടർമാരുടെ യോഗം ബേബിമെമ്മോറിയൽ ആസ്പത്രിയിൽ ചേർന്നു. ജനങ്ങളിലേക്ക് അടിയന്തിരമായി എത്തിക്കണമെന്ന രീതിയിൽ വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തങ്ങളുടെ അറിവോടുകൂടിയല്ലെന്ന് അഡീഷണൽ ഡി.എം.ഒ ഡോ.ആഷ വ്യക്തമാക്കി. പനിക്കുള്ള പരിശോധനകളിലൊന്നും പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാൽ ആസ്പത്രിയിലേക്ക് സാംപിളുകൾ അയച്ചിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി. വളച്ചുകെട്ടിയിൽ മൂസ-മറിയം ദമ്പതിമാരുടെ മക്കളായ സ്വാലിഹ് (26), സഹോദരൻ( സാബിത്ത് (23) എന്നിവരാണ് കോഴിക്കോട് ജില്ലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ചത്. വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കോഡൈറ്റിസ് ആണ് മരണകാരണമായ പന